ബിജെപി സർക്കാരിൽ പദവി ലഭിക്കണമെങ്കിൽ ബിഷപ്പിനെയും, മെത്രാൻറെയും കത്തു മതി - രവീന്ദ്രൻ കവർസ്റ്റോറി
മോദി മന്ത്രിസഭയിൽ ഉയർന്ന പദവി ലഭിക്കണോ എങ്കിൽ ബിഷപ്പിന്റെയും മെത്രാന്റെയും കത്തുകൾ മതി. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ മുതൽ 3 ഓൺലൈൻ ചാനലുകളിലൂടെ മുഴുവൻ സമയവും മോദിയെയും ബിജെപിയെയും അസഭ്യങ്ങളും പരസ്യമായി തെറിവിളിയും നടത്തിക്കൊണ്ടിരിക്കുന്ന, മോദിയെ തെറി പറയാൻ മാത്രം ചാനൽ നടത്തുന്ന കേരളത്തിൽ ഒരു വാർഡിൽ മത്സരിച്ചാൽ കുടുംബക്കാരുടെ വോട്ടു പോലും കിട്ടാത്ത വനിത നേതാവിന് ആണ് ആലഞ്ചേരി ബിഷപ്പും ബസേലിയോഡ് തോമസ് യാക്കോബായ മെത്രാന്റെയും ശുപാർശ കത്തുമായി ദേശീയ ന്യൂനപക്ഷ ചെയർമാൻമാർ പദവിക്കുവേണ്ടി ശ്രമിക്കുന്നത്. അതിനായും വേണ്ടതായ ഒത്താശകൾ ചെയ്തു കൊടുക്കുന്നത് തന്ത്രത്തിൽ കേന്ദ്രമന്ത്രി സ്ഥാനം വാങ്ങി എടുത്ത കേരളത്തിലെ നേതാവുമാണ് യാക്കോബായ മെത്രാൻറെ കത്തിൽ പറയുന്നത് ഞങ്ങൾ 20 ലക്ഷം പേരുണ്ട് ഞങ്ങളുടെ പ്രതിനിധിയാണ് വനിതാ നേതാവ് എന്നാണ് ആലഞ്ചേരി ആകട്ടെ അമ്പതിനായിരം പേർ ഈ വനിത നേതാവിന്റെ പുറകിൽ ഉണ്ടെന്നും കേരളത്തിൽ പാർട്ടിക്കുവേണ്ടി ജീവത്യാഗം ചെയ്ത പതിനായിരക്കണക്കിന് ജനങ്ങളെയും അവരുടെ കുടുംബങ്ങളെയും അപഹസിക്കുന്ന രീതിയിലാണ് അധികാരം കയ്യിൽ കിട്ടിയപ്പോൾ ബിജെപി നേതാക്കന്മാർ ചെയ്യുന്നത്. ഒ.രാജഗോപാലും ഇതിൽനിന്ന് വ്യത്യസ്തനല്ല എന്ന് ഇപ്പോൾ കാര്യങ്ങൾ തെളിയിക്കുന്നു. സംഘ പ്രവർത്തകരെ പാർട്ടി പ്രവർത്തകരോ എന്തെങ്കിലും ആവിശ്യം പറഞ്ഞു ചെന്നാൽ ആദർശമാണ് വലുത് ഞങ്ങൾ അഴിമതിയും ശുപാർശയും ചെയ്യില്ല എന്ന് ഇന്നലെ വരെ പാർട്ടിയെയും, പ്രവർത്തകരെയും ശാരീരികമായി വരെ ഉപദ്രവിച്ചവർ ബിജെപിക്ക് അധികാരം ലഭിച്ചപ്പോൾ നേതാക്കന്മാരുടെ മുൻപിൽ ചെന്ന് അവർക്ക് പാലും തേനും ഒഴുക്കുക മാത്രമല്ല നക്കി കുടിക്കുകയും ചെയ്യും. അരമനകൾ കയറി ഇറങ്ങി അമേദ്യം വാങ്ങി കഴിക്കുന്നത് ഇവർക്ക് പുണ്യർഹമായ കാര്യമാണ്. അധികാരം കിട്ടും വരെ സാധാരണ പ്രവർത്തകർ വേണം, അധികാരം കിട്ടിയാൽ ബിഷപ്പിനെയും മെത്രാന്റെയും കത്തു മതി. ജോർജ് കുര്യൻ എന്ന സീനിയർ പാർട്ടി പ്രവർത്തകൻറെ കാര്യം മാറ്റിനിർത്തിയാൽ മറ്റു പല ബോർഡുകളിലും എന്തിനധികം ഹൈക്കോടതിയിലെ കേന്ദ്ര സർക്കാർ പദവികളിൽ പോലും നിയമിച്ചിരിക്കുന്നത് പല ലാഭങ്ങളും വാങ്ങിയിട്ടാണ്. ആത്മാർത്ഥമായി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നവർ എന്നും തെരുവിൽ തല്ലാനും തല്ലു കൊള്ളാനും വിധിക്കപ്പെട്ടവരാണ്. ശുപാർശ കത്തും സാമ്പത്തികവും ഉണ്ടെങ്കിൽ ഈ സർക്കാരിൽ വേണ്ടപ്പെട്ടവർക്കും അധികാരത്തിന്റെ ചെങ്കോലും കിരീടവും ഉറപ്പാണ്. അവരുടെ പരിഹാസം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട കുറെ പാഴ്ജന്മങ്ങൾ.
Comments (0)